Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Electric Post

Kottayam

​അ​​യ്മ​​ന​​ത്ത് കാ​​റി​​ടി​​ച്ച് വൈ​​ദ്യു​​ത പോ​​സ്റ്റ് ത​​ക​​ർ​​ന്നു

അ​​യ്മ​​നം: ശ്രീ​​ന​​ര​​സിം​​ഹ​​സ്വാ​​മി ക്ഷേ​​ത്ര​​ത്തി​​നു സ​​മീ​​പം കാ​​ർ വൈ​​ദ്യു​​തി പോ​​സ്റ്റി​​ലി​​ടി​​ച്ച് അ​​പ​​ക​​ടം. ഇ​​ന്ന​​ലെ വൈ​കി​ട്ട് ആ​​റി​​നാ​​യി​​രു​​ന്നു അ​​പ​​ക​​ടം. പു​​ലി​​ക്ക​​ട്ടി​​ശേ​​രി ഭാ​​ഗ​​ത്തു​​നി​​ന്നെ​​ത്തി​​യ കാ​​ർ മ​​റ്റൊ​​രു വാ​​ഹ​​ന​​വു​​മാ​​യി കൂ​​ട്ടി​​യി​​ടി​​ക്കാ​​തി​​രി​​ക്കാ​​ൻ വെ​​ട്ടി​​ച്ചു​​മാ​​റ്റു​​ന്ന​​തി​​നി​​ടെ നി​​യ​​ന്ത്ര​​ണം​വി​​ട്ട് വൈ​ദ്യു​തി പോ​​സ്റ്റി​​ൽ ഇ​​ടി​ക്കു​ക​യാ​യി​രു​ന്നു. ചെ​​ങ്ങ​​ളം സ്വ​​ദേ​​ശി​​ക​​ൾ യാ​​ത്ര ചെ​​യ്തി​​രു​​ന്ന കാ​​റാ​​ണ് അ​​പ​​ക​​ട​​ത്തി​​ൽ​​പ്പെ​​ട്ട​​ത്. അ​​പ​​ക​​ട​​ത്തി​​ൽ വാ​​ഹ​​ന​​ത്തി​​നും പോ​​സ്റ്റി​​നും കേ​​ടു​​പാ​​ടു​​ക​​ളു​​ണ്ടാ​​യി.

District News

ബൈ​ക്ക് ഇ​ല​ട്രി​ക് പോ​സ്റ്റി​ലി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു

തൃ​പ്ര​യാ​ർ: നാ​ട്ടി​ക ബീ​ച്ച് കെ​എം​യു​പി സ്കൂ​ളി​നു സ​മീ​പം ബൈ​ക്ക് നി​യ​ന്ത്ര​ണം വി​ട്ട് ഇ​ല​ക്ട്രി​ക് പോ​സ്റ്റി​ലി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു. കൊ​ടു​ങ്ങ​ല്ലൂ​ർ കോ​ത​പ​റ​മ്പ് വ​ട്ട​പ്പ​റ​മ്പി​ൽ സ​ഗീ​ർ മ​ക​ൻ ഇ​ർ​ഫാ​ൻ (25) ആ​ണ് മ​രി​ച്ച​ത്.

കൂ​ടെ​യു​ണ്ടാ​യി​രു​ന്ന നാ​ട്ടി​ക സ്വ​ദേ​ശി പെ​രി​ങ്ങാ​ട്ട് വീ​ട്ടി​ൽ ബേ​ബി മ​ക​ൻ ശ്രീ​ഹ​രി​ക്ക്(29) പ​രി​ക്കേ​റ്റു.

തൃ​പ്ര​യാ​ർ ആ​ക്ട്സ് പ്ര​വ​ർ​ത്ത​ക​ർ ഇ​രു​വ​രെ​യും തൃ​ശൂ​ർ അ​ശ്വി​നി ഹോ​സ്പി​റ്റ​ലി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ഇ​ർ​ഫാ​ൻ മ​രി​ച്ചു. ഇ​ന്ന​ലെ വൈ​കീ​ട്ട് 4.30 ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ക​ബ​റ​ട​ക്കം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം ന​ട​ക്കും.

Kerala

ബൈ​ക്ക് നി​യ​ന്ത്ര​ണം വി​ട്ട് വൈ​ദ്യു​തി പോ​സ്റ്റി​ലി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം: ബൈ​ക്ക് നി​യ​ന്ത്ര​ണം വി​ട്ട് വൈ​ദ്യു​തി പോ​സ്റ്റി​ലി​ടി​ച്ച് ബൈ​ക്ക് യാ​ത്ര​ക്കാ​ര​നാ​യ യു​വാ​വ് മ​രി​ച്ചു. ബാ​ല​രാ​മ​പു​രം- കാ​ട്ടാ​ക്ക​ട റോ​ഡി​ൽ തേ​മ്പാ​മു​ട്ടം റെ​യി​ൽ​വേ ക്രോ​സി​നു സ​മീ​പ​മാ​ണ് സം​ഭ​വം.

ടെ​ല​ഫോ​ൺ ട​വ​ർ ജോ​ലി​ക്കാ​ര​നാ​യ കോ​ട്ടു​കാ​ൽ പു​ന്ന​വി​ള പു​ന്ന​യ്ക്കാ​ട്ടു​വി​ള വീ​ട്ടി​ൽ ജ​യ​മോ​ഹ​ൻ–​സു​ഗ​ന്ധി ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ ജെ.​എ​സ്. സു​ഭാ​ഷ്(36)​ആ​ണ് മ​രി​ച്ച​ത്.

പു​ല​ർ​ച്ചെ മൂ​ന്നോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. കാ​ട്ടാ​ക്ക​ട​യി​ലെ ജോ​ലി​ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങ​വേ​യാ​ണ് സം​ഭ​വം. പ​രി​ക്കേ​റ്റ് റോ​ഡി​ൽ കി​ട​ന്ന സു​ഭാ​ഷി​നെ അ​യ​ൽ​വാ​സി​ക​ൾ നെ​യ്യാ​റ്റി​ൻ​ക​ര ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഭാ​ര്യ: അ​ഭി​രാ​മി.

Latest News

Corehub Up